Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Army

നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന പാ​ക് പെ​ൺ​കു​ട്ടി ക​സ്റ്റ​ഡി​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്ന് ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് പ്ര​വേ​ശി​ച്ച പാ​ക് പെ​ൺ​കു​ട്ടി​യെ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നൗ​ഷേ​റ​യി​ലെ ലാം ​സെ​ക്ട​റി​ലാ​ണ് സം​ഭ​വം. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​ക്ക് 17 വ​യ​സു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

അ​തി​ർ​ത്തി വേ​ലി​ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​രാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഖു​യി​രേ​റ്റ സ്വ​ദേ​ശി​നി​യാ​ണെ​ന്ന് പെ​ൺ​കു​ട്ടി വ്യ​ക്ത​മാ​ക്കി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന​താ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി​യെ നൗ​ഷേ​റ പൊ​ലി​സി​ന് കൈ​മാ​റി. പെ​ൺ​കു​ട്ടി വ​ഴി​തെ​റ്റി അ​ബ​ദ്ധ​ത്തി​ൽ നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്ന​താ​ണോ അ​തോ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

National

കു​ഞ്ഞി​ന്‍റെ ശ്വാ​സ​നാ​ള​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ് കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി സൈ​നി​ക ഡോ​ക്ട​ർ​മാ​ർ

പൂ​നെ: ശ്വാ​സ​നാ​ള​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ് കു​ടു​ങ്ങി​യ ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി സൈ​നി​ക ഡോ​ക്ട​ർ​മാ​ർ. പൂ​നെ​യി​ലെ ആ​ർ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ർ​ഡി​യോ - തൊ​റാ​സി​ക് സ​യ​ൻ​സ​സി​ൽ ന​ട​ന്ന അ​തി​സ​ങ്കീ​ർ​ണ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ കു​രു​ന്നി​ന്‍റെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ട​ത് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ശ്വ​സ​ന​നാ​ളി​യി​ലാ​ണ് തു​രു​മ്പി​ച്ച വ​യ​റു​ക​ളോ​ട് കൂ​ടി​യ എ​ൽ​ഇ​ഡി ബ​ൾ​ബ് കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക​ൾ ഒ​ഴി​വാ​ക്കി ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ബ്രോ​ങ്കോ​സ്കോ​പ്പി​ക് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ബ​ൾ​ബ് പു​റ​ത്തെ​ടു​ത്ത​ത്.

തു​രു​മ്പി​ച്ച വ​യ​റു​ക​ൾ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ നേ​രി​യ പാ​ക​പ്പി​ഴ സം​ഭ​വി​ച്ചാ​ൽ പോ​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് വ​ലി​യ പ​രി​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സൈ​നി​ക ഡോ​ക്ട​ർ​മാ​രു​ടെ കൃ​ത്യ​ത​യാ​ർ​ന്ന ഇ​ട​പെ​ട​ലി​ലൂ​ടെ ബ​ൾ​ബ് വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് ഇ​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ സ​തേ​ൺ ക​മാ​ൻ​ഡ് ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ശ്വ​സ​ന​നാ​ളി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത എ​ൽ​ഇ​ഡി ബ​ൾ​ബി​ന്‍റെ ചി​ത്ര​വും ക​ര​സേ​ന പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

National

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ ര​ക്ത​സ​മ്മ​ർ​ദ​വും അ​മി​ത​വ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു; പാ​ർ​ല​മെ​ന്‍റി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ ര​ക്ത​സ​മ്മ​ർ​ദ്ദം, പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. സൈ​ന്യ​ത്തി​ലെ 'ഡി​സ​ബി​ലി​റ്റി പെ​ൻ​ഷ​ൻ' ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ധാ​ന പ​ത്ത് കാ​ര​ണ​ങ്ങ​ളി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ, ഒ​ടി​വു​ക​ൾ, ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​രീ​രി​കാ​വ​സ്ഥ​ക​ൾ, അ​മി​ത​വ​ണ്ണം എ​ന്നി​വ​യാ​ണ് ഓ​ഫീ​സ​ർ​മാ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ആ​കെ വൈ​ക​ല്യ​ങ്ങ​ളി​ൽ 71 ശ​ത​മാ​ന​വും ഇ​ത്ത​രം പ​ത്ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ്.
ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ - 19.04%, ഒ​ടി​വു​ക​ൾ - 12.67%, ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ - 11.9%, അ​മി​ത​വ​ണ്ണം - 11.54% എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. ഏ​ക​ദേ​ശം 45,000 ഓ​ഫീ​സ​ർ​മാ​രു​ള്ള ക​ര​സേ​ന​യി​ൽ ഈ ​പ്ര​വ​ണ​ത ഗൗ​ര​വ​ക​ര​മാ​യാ​ണ് കാ​ണു​ന്ന​ത്.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ഓ​ഫീ​സ​ർ​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​ത് നേ​ര​ത്തെ കം​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​ര​മി​ക്കു​ന്ന ഓ​ഫീ​സ​ർ​മാ​രി​ൽ ഏ​ക​ദേ​ശം 40 ശ​ത​മാ​ന​ത്തോ​ളം പേ​രും ഡി​സ​ബി​ലി​റ്റി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

 

National

സോ​ജി ലാ ​ചു​ര​ത്തി​ൽ മ​ഞ്ഞു​വീ​ഴ്ച: മ​ര​ണം ഏ​ഴാ​യി, ല​ഡാ​ക്ക്-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത അ​ട​ച്ചു

ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ലെ സോ​ജി ലാ ​ചു​ര​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ൽ ഏഴ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ്രീ​ന​ഗ​ർ-​ലേ ദേ​ശീ​യ​പാ​ത​യി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി സൈ​ന്യ​ത്തി​ന്‍റെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്ന മോ​ശം കാ​ലാ​വ​സ്ഥ​യും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​ഞ്ഞു​പാ​ളി​ക​ൾ ഇ​ടി​ഞ്ഞു​വീ​ണ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ഞു​വീ​ഴ്ച തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

National

പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രാ​ൻ 2.38 ല​ക്ഷം കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി; വ്യോ​മ പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2.38 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ്ര​തി​രോ​ധ സം​ഭ​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​തി​രോ​ധ ഏ​റ്റെ​ടു​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. അ​തി​ർ​ത്തി​ക​ളി​ലെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

'ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടാ​ണ് ഈ ​വ​ൻ​തു​ക​യു​ടെ പ്രൊ​പ്പോ​സ​ലു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഭൗ​മ​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ഈ ​നി​ക്ഷേ​പം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​തും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​ക​ളി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് വ്യ​വ​സാ​യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നും ഇ​ന്ധ​ന​വി​ല വ​ർ​ധ​വി​ന്‍റെ ഭാ​രം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ച​ത്.

 

 

National

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ബുച്ചാറിൽ സൈന്യവും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് വെള്ളി, ശനി ദിവസങ്ങളിൽ സൈന്യവും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.

തുടർന്ന് ഭീകരൻ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

National

ജ​മ്മു​വി​ൽ പാ​ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ സ്ഫോ​ട​ക വ​സ്തു; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി സൈ​ന്യം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ അ​ട്ടി​മ​റി ശ്ര​മം ത​ക​ർ​ത്ത് സു​ര​ക്ഷാ​സേ​ന. ജ​മ്മു​വി​ലെ പൂ​ഞ്ചി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി‍​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ​ണ​പാ​ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലു​ള്ള സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി.

റോ​ഡ​രി​കി​ൽ നി​ന്നാ​ണ് നാ​ല് കി​ലോ​യോ​ളം സ്ഫോ​ട​ക വ​സ്തു അ​ട​ങ്ങി​യ ഭ​ക്ഷ​ണ​പാ​ത്രം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൂ​ഞ്ചി​ലെ ഒ​രു പാ​റ​യി​ടു​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക്ക​ൾ.

സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണ​വും സൈ​ന്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് സൈ​ന്യ​വും പോ​ലീ​സും ശ​ക്ത​മാ​യ തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. ഭീ​ക​ര​വാ​ദി​ക​ൾ ഒ​ളി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് സു​ര​ക്ഷാ സേ​ന വ്യ​ക്ത​മാ​ക്കി.

National

ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം; പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം. ര​ജൗ​രി സെ​ക്ട​റി​ലെ ജാം​ഗ​ർ-​നൗ​ഷേ​ര മേ​ഖ​ല​യി​ലാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി പാ​ക് ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പ്പി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​ത്.

നേ​ര​ത്തെ കാ​ഷ്മീ​രി​ലേ​ക്ക് പാ​ക് ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ഉ​ണ്ടാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ര​ണ്ട് ഭീ​ക​ര​രാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​ന് ശ്ര​മി​ച്ച​ത്. സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​നാ​യി മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

CAREER DEEPIKA

ക​​ര​​സേ​​ന​​യി​​ൽ NCC എ​​ൻ​​ട്രി: 76 ഒ​​ഴി​​വ്

ക​​ര​​സേ​​ന​​യി​​ൽ 2026 ഒ​​ക്‌​ടോ​​ബ​​റി​​ൽ ആ​​രം​​ഭി​​ക്കു ന്ന 124-ാ​​മ​​ത് എ​​ൻ​​സി​​സി സ്പെ​​ഷ​​ൽ എ​​ൻ​​ട്രി (നോ​​ൺ ടെ​​ക്നി​​ക്ക​​ൽ) സ്‌​​കീം പ്ര​​വേ​​ശ​​ന​​ത്തി​​നു മാ​​ർ​​ച്ച് 16 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. പു​​രു​​ഷ​​ന്മാ​​ർ​​ക്ക് 70 ഒ​​ഴി​​വും സ്ത്രീ​​ക​​ൾ​​ക്ക് 6 ഒ​​ഴി​​വു​​മാ​​ണു​​ള്ള​​ത്. അ​​പേ​​ക്ഷ​​ക​​ർ അ​​വി​​വാ​​ഹി​​ത​​രാ​​യി​​രി​​ക്ക​​ണം.

തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കു ചെ​​ന്നൈ ഓ​​ഫീ​സേ​​ഴ്‌​​സ് ട്രെ​​യി​​നിം​​ഗ് അ​​ക്കാ​​ദ​​മി​​യി​​ൽ 49 ആ​​ഴ്ച്ച പ​​രി​​ശീ​​ല​​നം. ഇ​​തു വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​ക്കു​​ന്ന​​വ​​ർ​​ക്കു പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഡി​​ഫ​​ൻ​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റ് ആ​​ൻ​​ഡ് സ്ട്രാ​​റ്റ​​ജി​​ക്സ്റ്റ​ഡീ​​സ് (മ​​ദ്രാ​​സ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി) യോ​​ഗ്യ​​ത ല​​ഭി​​ക്കും. ല​​ഫ്റ്റ​​ന​​ന്‍റ് റാ​​ങ്കി​​ലാ​​ണു നി​​യ​​മ​​നം.

യോ​​ഗ്യ​​ത: 50% മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം/​​ത​​ത്തു​ല്യം, ​എ​​ൻ​​സി​​സി സീ​​നി​​യ​​ർ ഡി​​വി​​ഷ​​ൻ/​​വിം​ഗി​ൽ 3/2 വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ചി​​രി​​ക്ക​​ണം, എ​​ൻ​​സി​​സി -സി ​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ ബി ​​ഗ്രേ​​ഡ് (യു​​ദ്ധ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​രു​​ടെ/​​കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ/​​കാ​​ണാ​​താ​​യ​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കു "സി’’ ​​സ​​ർ​​ട്ടി​​ഫി​ക്ക​​റ്റ് നി​​ബ​​ന്ധ​​ന ബാ​​ധ​​ക​​മ​​ല്ല).

ആ​​ദ്യ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ 50% മാ​​ർ​​ക്ക് നേ​​ടി​​യ അ​​വ​​സാ​​ന​​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഇ​​വ​​ർ 2026 ഒ​​ക്‌​ടോ​​ബ​​ർ ഒ​​ന്നി​​നു മു​​ന്പു ബി​​രു​​ദം നേ​​ടി​​യ​​തി​ന്‍റെ തെ​​ളി​​വു ഹാ​​ജ​​രാ​​ക്ക​​ണം.

പ്രാ​​യം: 2026 ജൂ​​ലൈ ഒ​​ന്നി​​നു 19-25. ശാ​​രീ​​രി​​ക​​യോ​​ഗ്യ​​ത: ക​​ര​​സേ​​നാ വെ​​ബ്‌​​സൈ​റ്റി​​ൽ ന​​ൽ​​കി​​യ നി​​ർ​​ദി​​ഷ്‌​​ട മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള​​നു​​സ​​രി​​ച്ചു​​ള്ള ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​സ്എ​​സ്ബി ഇ​ന്‍റ​​ർ​​വ്യൂ​​വി​ന്‍റെ​​യും ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന​​യു​​ടെ​​യും വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യു​​ടെ​​യും അ​​ടി​​സ്‌​​ഥാ​​ന​​ത്തി​​ൽ. ഷോ​​ർ​​ട്ട് ലി​​സ്റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​വ​​രെ എ​​സ്എ​​സ്‌​​ബി ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ക്ഷ​​ണി​​ക്കും.

ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന്: www.joinindianarmy.nic.in

National

പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം സാം​ബ​യി​ലാ​ണ് പാ​ക് ഡ്രോ​ൺ ക​ണ്ട​ത്.

അ​ഞ്ച് മി​നു​ട്ടോ​ളം അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഡ്രോ​ൺ ഉ​ണ്ടാ​യി​രു​ന്ന​താ​യി സു​ര​ക്ഷാ​സേ സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് പാ​ക് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. സു​ര​ക്ഷ സേ​ന വെ​ടി​യു​തി​ർ​ക്കു​ന്ന​തോ​ടെ പാ​ക് ഡ്രോ​ണു​ക​ൾ പി​ന്തി​രി​യു​ന്ന​താ​ണ് പ​തി​വ്. ഇ​ത്ത​രം പാ​ക് നീ​ക്ക​ങ്ങ​ൾ​ക്ക് സൈ​ന്യം കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി വാ​ർ​ഷി​ക ക​ര​സേ​നാ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ കാഷ്മീരി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

 

 

CAREER DEEPIKA

ക​ര​സേ​ന​യി​ൽ 380 എ​ൻ​ജി​നി​യ​ർ

ക​ര​സേ​ന​യു​ടെ 67-ാമ​ത് ഷോ​ർ​ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ടെ​ക്) കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് ഫെ​ബ്രു​വ​രി 5 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2026 ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങു​ന്ന കോ​ഴ്‌​സി​ൽ പു​രു​ഷ​ന്മാ​ർ​ക്കു 350 ഒ​ഴി​വും സ്ത്രീ​ക​ൾ​ക്കു 29 ഒ​ഴി​വു​മു​ണ്ട്.

അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം.

ഒ​ഴി​വും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും:

ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ടെ​ക്) മെ​ൻ കോ​ഴ്സ‌​സ്: മെ​ക്കാ​നി​ക്ക​ൽ (101 ഒ​ഴി​വ്), സി​വി​ൽ (75), ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (64), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (60), ഇ​ല​ക്‌​ട്രി​ക്ക​ൽ (33), മി​സ​ലേ​നി​യ​സ് എ​ൻ​ജി​നി​യ​റിം​ഗ് സ്ട്രീം​സ് (17).

ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ടെ​ക്) വി​മ​ൻ കോ​ഴ്സ‌​സ്: മെ​ക്കാ​നി​ക്ക​ൽ (9 ഒ​ഴി​വ്), സി​വി​ൽ (7), ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (6), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (4), ഇ​ല​ക്‌​ട്രി​ക്ക​ൽ (3).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം. നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ​ക്കു വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ക്കു​ക.

ശാ​രീ​രി​ക​യോ​ഗ്യ​ത: ക​ര​സേ​നാ വെ​ബ് സൈ​റ്റി​ൽ ന​ൽ​കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു ശാ​രീ​രി​ക യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം: 2026 ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് 20-27.

പ​രി​ശീ​ല​നം: ഓ​ഫീ​സേ​ഴ്‌​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ൽ 49 ആ​ഴ്‌​ച പ​രി​ശീ​ല​നം. ഇ​തു വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പി​ജി ഡി​പ്ലോ​മ ഇ​ൻ ഡി​ഫ​ൻ​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ് യോ​ഗ്യ​ത ല​ഭി​ക്കും. ല​ഫ്റ്റ​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മ​നം. പ​രി​ശീ​ല​ന​കാ​ല​ത്തു 56,100 രൂ​പ സ്റ്റൈ​പ്പ​ൻ​ഡ് (പ്ര​തി​മാ​സം) ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രൂ​പ് ടെ​സ്റ്റ്, സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ് എ​ന്നീ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഇ​ന്‍റ​ർ​വ്യൂ ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ഷോ​ർ​ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ടെ​ക്) കോ​ഴ്സി​ലും ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (നോ​ൺ ടെ​ക്) നോ​ൺ യു​പി​എ​സ്‌​സി കോ​ഴ‌​ക​ളി​ലാ​യി പ്ര​തി​രോ​ധ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ധ​വ​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​രോ ഒ​ഴി​വാ​ണു​ള്ള​ത്.

ടെ​ക് എ​ൻ​ട്രി​യി​ൽ ഏ​തെ​ങ്കി​ലും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ബി​ഇ/​ബി​ടെ​ക്കും നോ​ൺ ടെ​ക് എ​ൻ​ട്രി​യി​ൽ ഏ​തെ​ങ്കി​ലും ബി​രു​ദ​വു​മാ​ണു യോ​ഗ്യ​ത. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കു വി​ജ്‌​ഞാ​പ​നം കാ​ണു​ക.

www.joinindianarmy.nic.in

National

അ​തി​ർ​ത്തി​യി​ൽ ഡ്രോ​ൺ നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; അ​തീ​വ ജാ​ഗ്ര​തി​യി​ൽ സൈ​ന്യം  

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍റെ ഡ്രോ​ൺ നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. രാ​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക് ഡ്രോ​ണി​ന് നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ത്തു.

ഞാ​യ​റാ​ഴ്ച മാ​ത്രം അ​ഞ്ചോ​ളം ഡ്രോ​ൺ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.35ഓ​ടെ നൗ​ഷേ​ര സെ​ക്ട​റി​ലെ ഗ​നി​യ-​ക​ൽ​സി​യാ​ൻ ഗ്രാ​മ​ത്തി​ന് മു​ക​ളി​ലാ​ണ് ആ​ദ്യ ഡ്രോ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് സൈ​ന്യം ഡ്രോ​ണി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഡ്രോ​ൺ പാ​ക് അ​തി​ർ​ത്തി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി. രാ​ജൗ​രി​യി​ലെ ത​ന്നെ ഖ​ബ്ബ​ർ ഗ്രാ​മ​ത്തി​ലും, സാം​ബ​യി​ലെ രാം​ഗ​ഡ് സെ​ക്ട​റി​ലും, പൂ​ഞ്ചി​ലെ മ​ങ്കോ​ട്ട് സെ​ക്ട​റി​ലും ഡ്രോ​ണു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം സാം​ബ സെ​ക്ട​റി​ൽ പാ​ക് ഡ്രോ​ൺ വ​ർ​ഷി​ച്ച ആ​യു​ധ​ശേ​ഖ​രം സു​ര​ക്ഷാ സേ​ന ക​ണ്ടെ​ടു​ത്തി​രു​ന്നു. ര​ണ്ട് പി​സ്റ്റ​ളു​ക​ൾ, മൂ​ന്ന് മാ​ഗ​സി​നു​ക​ൾ, ഒ​രു ഗ്ര​നേ​ഡ് എ​ന്നി​വ​യാ​ണ് സൈ​ന്യം ക​ണ്ടെ​ടു​ത്ത​ത്.

International

തു​ർ​ക്കി വ്യോ​മ​പാ​ത നി​ഷേ​ധി​ച്ചു; ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ യു​എ​സി​ലേ​ക്കു മ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്ക്കാ​യി പു​തി​യ അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൊ​ണ്ടു​വ​ന്ന ച​ര​ക്കു വി​മാ​ന​ത്തി​നു തു​ർ​ക്കി വ്യോ​മ​പാ​ത നി​ഷേ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്‌​ക്കു​ള്ള മൂ​ന്ന് AH 64E അ​പ്പാ​ച്ചെ ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റു​ക​ളു​മാ​യി ഈ ​മാ​സം ഒ​ന്നിന് പ​റ​ന്നു​യ​ർ​ന്ന​ ചരക്ക് വിമാനം ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​ന് ബ്രി​ട്ട​നി​ലെ ഈ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്‌​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. തു​ട​ർ​ന്ന് വി​മാ​ന​ത്തി​നു ഇ​ന്ത്യ​യി​ലേ​ക്ക് തു​ർ​ക്കി വ്യോ​മ​പാ​ത നി​ഷേ​ധി​ച്ചു​വെ​ന്നാ​ണു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്.

എ​ട്ടു ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നു​മ​തി കാ​ത്തു​കി​ട​ന്ന വി​മാ​നം തു​ട​ർ​ന്ന് എ​ട്ടി​ന് യു​എ​സി​ലേ​ക്കു മ​ട​ങ്ങി. ആ​റ് AH 64E അ​പ്പാ​ച്ചെ ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ന​ൽ​കാ​മെ​ന്ന ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​യിംഗ് ജൂ​ലൈ​യി​ൽ ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്‌​ക്കു മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൈ​മാ​റി​യി​രു​ന്നു. അ​ന്ന് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ തു​ർ​ക്കി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മു​ൻ​നി​ശ്ച​യ പ്ര​കാ​രം ബോ​യിംഗ് ക​മ്പ​നി ഈ ​മാ​സം ക​ര​സേ​ന​യ്ക്കു മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൈ​മാ​റേ​ണ്ട​താ​ണ്. പു​തി​യ സം​ഭ​വ​ത്തോ​ടെ ഇ​തു വൈ​കു​മെ​ന്നാ​ണു സൂ​ച​ന. മ​റ്റൊ​രു വ്യോ​മ​പാ​ത​യി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ബോ​യിംഗിന്‍റെ അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​ർ 22 എ​ണ്ണം വ്യോ​മ​സേ​ന​യും മൂന്ന് എ​ണ്ണം ക​ര​സേ​ന​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

National

ഇ​ന്ത്യ​യ്ക്കെ​തി​രെ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​ക​ശ്മീ​രി​നെ ല​ക്ഷ്യ​മി​ട്ട് ല​ഷ്ക​റെ ത​യി​ബ​യും ജെ​യ്ഷെ മു​ഹ​മ്മ​ദും സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കോ​പ്പു​കൂ​ട്ടു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ആ​റു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യെ സം​ഘ​ടി​ത​മാ​യി ആ​ക്ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​ത്.

സെ​പ്റ്റം​ബ​ർ മു​ത​ൽ ജ​മ്മു​ക​ശ്മീ​രി​ൽ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ നു​ഴ​ഞ്ഞു​ക​യ​റ്റ​വും നി​രീ​ക്ഷ​ണ​വും അ​തി​ർ​ത്തി ക​ട​ന്നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ​യും സ​ഹാ​യ​ങ്ങ​ളു​ടെ​യും കൈ​മാ​റ്റ​വും വ​ർ​ധി​പ്പി​ച്ചെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. പാ​ക്ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ​യും സ്പെ​ഷ​ൽ സ​ർ​വീ​സ​സ് ഗ്രൂ​പ്പി​ന്‍റെ​യും (എ​സ്എ​സ്ജി) സ​ഹാ​യ​ത്തോ​ടെ ല​ഷ്ക​റെ, ജെ​യ്ഷെ ഭീ​ക​ര​ർ ക​ശ്മീ​രി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഒ​ക്ടോ​ബ​റി​ൽ പാ​ക്ക് അ​ധീ​ന ക​ശ്മീ​രി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്ലാ​മി, ഹി​സ്ബു​ൽ മു​ജാ​ഹി​ദ്ദീ​ൻ, ഐ​എ​സ്ഐ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ​നി​ന്ന് ചോ​ർ​ത്തി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും മു​ൻ ഭീ​ക​ര​ർ​ക്ക് പ്ര​തി​മാ​സം സ്റ്റൈ​പ്പ​ൻ​ഡ് ന​ൽ​കാ​നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് തി​രി​ച്ച​ടി ന​ൽ​കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഐ​എ​സ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ശ്മീ​ർ താ​ഴ്‌​വ​ര​യി​ലെ അ​നു​ഭാ​വി​ക​ളെ​യും സ​ഹാ​യി​ക​ളെ​യും ക​ണ്ടെ​ത്താ​ൻ ല​ഷ്ക​റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up